ഇന്ന് രാജ്യത്ത് 236 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 രോഗികള്‍ മരണപ്പെടുകയും ചെയ്‍തു. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് രോഗമുക്തി നിരക്ക് 96 ശതമാനമായതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്ത് 2,98,942 പേര്‍ കൊവിഡ് ബാധിതരായപ്പോള്‍ ഇവരില്‍ 2,85,664 പേരും ഇതിനോടകം തന്നെ രോഗമുക്തരായിട്ടുണ്ട്.

ഇന്ന് രാജ്യത്ത് 236 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 രോഗികള്‍ മരണപ്പെടുകയും ചെയ്‍തു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ ഇതോടെ 3948 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേരെയാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 344 ആയി. ഇവരില്‍ 158 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.