210 പ്രവാസികള്‍ക്കും 217 സ്വദേശികള്‍ക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ 80,713 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 492 ആയി. അതേസമയം ഇന്ന് പുതിയതായി 427 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

210 പ്രവാസികള്‍ക്കും 217 സ്വദേശികള്‍ക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ 80,713 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. ഇവരില്‍ 70,910 പേരും രോഗമുക്തരായിട്ടുണ്ട്. സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് സുരക്ഷാ മുന്‍കരുതലുകളെല്ലാം പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.