ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,580 ആയി. ഇവരില്‍ 74,691 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്.

മസ്‍കത്ത്: ഒമാനില്‍ ഇന്ന് നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണങ്ങളുടെ എണ്ണം 513 ആയി. ഇന്ന് 223 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 1210 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,580 ആയി. ഇവരില്‍ 74,691 പേരും ഇതിനോടകം തന്നെ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് ഒമാനില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 148 പേര്‍ സ്വദേശികളും 75 പേര്‍ പ്രവാസികളുമാണ്.