Asianet News MalayalamAsianet News Malayalam

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു

രാജ്യത്ത് ഇതുവരെ 41194 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഇതിൽ 24,162 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു.

oman reports nine deaths due to covid 19
Author
Muscat, First Published Jul 1, 2020, 11:34 PM IST

മസ്‍കത്ത്: ഒമാനിൽ ഇന്ന് ഒൻപത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 185 ആയി. ഇന്ന് പുതിയതായി 1124 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 862 പേര്‍ സ്വദേശികളും 262 വിദേശികളുമാണ്.

രാജ്യത്ത് ഇതുവരെ 41194 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഇതിൽ 24,162 പേര്‍ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അധികൃതർ  വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios