209 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇവരുള്‍പ്പെടെ രാജ്യത്ത് ഇതുവരെ കൊവിഡ്  സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,23,908  ആയി.

മസ്‍കത്ത്: ഒമാനിൽ അഞ്ച് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ 1430 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 209 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇവരുള്‍പ്പെടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,23,908 ആയി.

ചികിത്സയിലായിരുന്ന 225 പേർ കൂടി രോഗമുക്തരായി. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 115,441 ആയി. സാമൂഹിക അകലം ഉള്‍പ്പെടെ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച എല്ലാ കൊവിഡ് ജാഗ്രതാ നടപടികളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.