ഇന്ന് 866 പേര്‍ക്കാണ് ഒമാനില്‍ രോഗം സ്ഥിരീകരിച്ചത്.  ഇതിൽ 319 സ്വദേശികളും 547 പേർ വിദേശികളുമാണ്. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. ഇന്ന് 866 പേര്‍ക്കാണ് ഒമാനില്‍ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 319 സ്വദേശികളും 547 പേർ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 16,882 ആയി. ഇതുവരെ 3451 കൊവിഡ് രോഗികൾ സുഖം പ്രാപിച്ചതായും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. 

Add Asianetnews as a Preferred SourcegooglePreferred