മസ്‍കത്ത്: ഒമാനിൽ വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ ഒമാനില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന 433 തടവുകാർക്ക് മോചനം. ബലി പെരുന്നാളിനോടനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. മോചിതരാകുന്ന 433 തടവുകാരില്‍ 217 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.