മസ്കത്ത്: ഒമാനിലെ ജയിലുകളില്‍ കഴിയുകയായിരുന്ന 17 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നടപടിയില്‍ ഇന്ത്യ നന്ദി അറിയിച്ചു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 487 പേരെയാണ് ഒമാന്‍ ഭരണകൂടം മോചിപ്പിച്ചത്. ഇതില്‍ ഉള്‍പ്പെട്ട 240 വിദേശികളില്‍ 17 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനത്തിന് ഇന്ത്യ നന്ദി അറിയിച്ചു.