മസ്‍കത്ത്: ഒമാനിലെത്തുന്ന യാത്രക്കാരുടെ ക്വാറന്റീന്‍ ഏഴ് ദിവസമാക്കി കുറച്ചുകൊണ്ട് സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. വിദേശത്തു നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ കൊവിഡ് പി.സി.ആർ പരിശോധന നടത്തിയിരിക്കണം.

വിദേശത്ത് നിന്ന് രാജ്യത്ത് എത്തിക്കഴിഞ്ഞാലുടൻ വിമാനത്താവളത്തിൽ വെച്ചുതന്നെ വീണ്ടും കൊവിഡ് പി.സി.ആർ പരിശോധനയ്‍ക്ക് വിധേയരാകുകയും തുടര്‍ന്ന്  ഏഴു ദിവസം ക്വറന്റൈനിൽ കഴിയുകയും വേണം. ശേഷം എട്ടാം ദിവസം വീണ്ടും പി.സി.ആർ പരിശോധന നടത്തി കൊവിഡ് വൈറസ്  ബാധയില്ലെന്ന് ഉറപ്പു വരുത്തണമെന്നും സുപ്രീം കമ്മറ്റിയുടെ പുതിയ അറിയിപ്പില്‍ പറയുന്നു.