ഡെങ്കിയും സികയും ചികുന്‍ഗുനിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ ഒമാനില്‍ കണ്ടെത്തിയതിന് പിന്നാലെ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മസ്കറ്റ്: ഒമാനില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സീബ് മേഖലയിലുള്ളവര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം വരെ 33 ഡെങ്കി കേസുകളാണ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഡെങ്കിയും സികയും ചികുന്‍ഗുനിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ ഒമാനില്‍ കണ്ടെത്തിയതിന് പിന്നാലെ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.