Asianet News MalayalamAsianet News Malayalam

ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

കഴിഞ്ഞ എട്ടുമാസമായി അടഞ്ഞു കിടന്നിരുന്ന പാർക്കുകളും സിനിമാ ശാലകളും തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചു കൊണ്ട് ഒമാൻ സുപ്രിം കമ്മറ്റി ഇന്ന് ഉത്തരവ് പുറത്തിറക്കി. സിനിമാ ശാലകളിൽ 50ശതമാനം പ്രേക്ഷകർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മാളുകളിൽ പ്രവേശിക്കുവാനും അനുവാദം നൽകിയിട്ടുണ്ട്.

oman supreme committee announces more relaxations in covid restrictions
Author
Muscat, First Published Dec 1, 2020, 9:48 PM IST

മസ്‍കത്ത്: ഒമാനിൽ കൊവിഡ്  നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചുകൊണ്ട് ഒമാൻ സുപ്രിം കമ്മറ്റി ഉത്തരവ് പുറത്തിറക്കി. പാർക്കുകളും ബീച്ചുകളും തുറക്കാനും സിനിമ ശാലകളിൽ  പ്രദർശനം നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന്  മുതൽ പുതിയ ഇളവുകൾ പ്രാബല്യത്തിൽ വന്നതായും ഒമാൻ സുപ്രിം കമ്മറ്റിയുടെ അറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ എട്ടുമാസമായി അടഞ്ഞു കിടന്നിരുന്ന പാർക്കുകളും സിനിമാ ശാലകളും തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചു കൊണ്ട് ഒമാൻ സുപ്രിം കമ്മറ്റി ഇന്ന് ഉത്തരവ് പുറത്തിറക്കി. സിനിമാ ശാലകളിൽ 50ശതമാനം പ്രേക്ഷകർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മാളുകളിൽ പ്രവേശിക്കുവാനും അനുവാദം നൽകിയിട്ടുണ്ട്.

രാജ്യത്തെ മ്യുസിയങ്ങൾ അടക്കം എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. എക്സിബിഷൻ-കോൺഫറൻസ്, ഹെൽത്ത് ക്ലബ്, കിന്റർഗാർട്ടൻ, നഴ്സറികൾ എന്നിവക്കും പ്രവർത്തനാനുമതി ലഭിച്ചിട്ടുണ്ട്. കല്യാണ  മണ്ഡപങ്ങളിൽ 50 പേർക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു.

ബ്യൂട്ടി സലൂണുകളിലെ രണ്ടാം ഘട്ട സേവനങ്ങള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ട്രയല്‍ റൂം തുറക്കല്‍, മാളുകളിലെ വിനോദ സ്ഥലങ്ങൾ, എന്നിവക്കും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. മവേലയിലെ പച്ചക്കറി വിപണിയിൽ ചില്ലറ വില്‍പന പുനഃരാരംഭിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios