ആഴ്ചകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി ഐ‌.എസ്.എസ് എം20  മനാമ ഡയലോഗിൽ പറഞ്ഞു. 

മസ്‍കത്ത്: പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എന്‍.ഒ.സി സംവിധാനം ഒമാന്‍ എടുത്തുകളയുന്നു. ആഴ്ചകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി ഐ‌.ഐ.എസ്.എസ് എം20 മനാമ ഡയലോഗിൽ പറഞ്ഞു.

തൊഴില്‍ നിയമത്തിലെ മാറ്റങ്ങള്‍ക്ക് പുറമെ രാജ്യത്ത് പുതിയ നികുതി സംവിധാനം നടപ്പിലാക്കുകയും ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന ചില സബ്‍സിഡികള്‍ നിര്‍ത്തലാക്കുന്നതുമടക്കമുള്ള പരിഷ്‍കാരങ്ങള്‍ക്കും പദ്ധതിയിടുന്നതായി മന്ത്രി പറഞ്ഞു. താഴ്‍ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടായിരിക്കും ഇത് നടപ്പാക്കുകയെന്നും മന്ത്രി ശനിയാഴ്‍ച പറഞ്ഞു.