മസ്‌കറ്റ്: സ്‌ഫോടനത്തില്‍ തകര്‍ന്ന ലെബനന്‍ തലസ്ഥാന നഗരമായ ബെയ്‌റൂത്തിലേക്ക് കൂടുതല്‍ സഹായങ്ങളെത്തിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹായ വസ്തുക്കള്‍ എത്തിച്ചത്.

വലിയ അളവില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ 28 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ലെബനനില്‍ എത്തിച്ചതായി ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റോയല്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് വിമാനങ്ങളിലാണ് ഇവ എത്തിച്ചത്. 

ഒമാനിലെ പുതിയ മന്ത്രിസഭയില്‍ പകുതിയിലധികം 55 വയസ്സില്‍ താഴെയുള്ളവര്‍