Asianet News MalayalamAsianet News Malayalam

കൊവിഡ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാവിലക്ക്

ജൂണ്‍ 20 ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക.

Oman to impose night movement suspension
Author
Muscat, First Published Jun 19, 2021, 3:54 PM IST

മസ്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക്. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ യാത്ര വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്കെതിരെ  കര്‍ശന നടപടികളെന്നും ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചു. ഒമാനില്‍ വര്‍ധിച്ചു വരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രിം കമ്മറ്റിയുടെ ഈ തീരുമാനം .

ജൂണ്‍ 20 ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയായിരിക്കും യാത്രാ വിലക്ക്. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം. 

Oman to impose night movement suspension

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios