മസ്‍കത്ത്: ഒമാനിലെ സ്വകാര്യ മേഖലയിൽ നേതൃത്വപരമായ തസ്തികകളിൽ പ്രവർത്തിച്ചു വരുന്ന പ്രവാസികൾക്ക് കാലാവധി നിശ്ചയിക്കുന്നതിനുള്ള നിയമം നിർമിക്കാന്‍ തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം. പകരം സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സ്വദേശി പൗരന്മാർക്ക്  ഉന്നത സ്ഥാനങ്ങൾ നൽകുമെന്നും തൊഴിൽ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ശൈഖ് നാസർ അൽ ഹുസൈനി  പറഞ്ഞു.

വിദേശികൾ  കൂടുതൽ കാലം നേതൃസ്ഥാനങ്ങളിൽ തുടരില്ലെന്ന് ഉറപ്പാക്കുന്ന ഒരു നിയമ നിർമ്മാണത്തിലാണ് തങ്ങളെന്ന് സ്വകാര്യ  റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അൽ ഹുസൈനി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായിട്ടാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഈ നീക്കം.