മസ്‍കത്ത്: 32 വിദേശികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പുറത്തിറക്കിയ 115/2020 നമ്പര്‍ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്‍ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റില്‍ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. 2020 സെപ്‍തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്.