മസ്‌കറ്റ്: ഒമാനില്‍ രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ചു. ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ഒപ്റ്റിക്‌സുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കണ്ണട വില്‍പ്പന എന്നീ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഔവിന്‍ ഉത്തരവിട്ടു. സ്വകാര്യ മേഖലയില്‍ ഈ രണ്ട് തസ്തികകളിലും ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമാണ് ജോലി ലഭിക്കുക. പുതിയ വിസകള്‍ അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.