ഷാര്‍ജ: കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനിടയിലും ഗള്‍ഫിലെ മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങി. ഷാര്‍ജ സഫാരി മാളിലൊരുക്കിയ ഓണച്ചന്ത ഇതിനകം ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി വമ്പിച്ച വിലക്കുറവ് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഓണച്ചന്തയൊരുക്കി കൊണ്ടാണ് ഷാര്‍ജയിലെ സഫാരി മാള്‍ ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. അത്ത പൂക്കളവും പുലികളിയും കുമ്മാട്ടിക്കളിയുമെല്ലാം പ്രവാസികള്‍ക്കായി അറബി നാട്ടില്‍ അവതരിപ്പിക്കുകയാണ് അധികൃതര്‍. ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികളെല്ലാം ഇതിനകം നാട്ടില്‍ നിന്നുമെത്തിച്ചിട്ടുണ്ട്.

ഓണക്കോടികള്‍, മണ്‍പാത്രങ്ങള്‍, പൂക്കളെല്ലാം വമ്പിച്ച വിലക്കുറവില്‍ ചന്തയില്‍ ലഭ്യമാണെന്ന് സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ്  ഇ പി ജോണ്‍സണ്‍ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. സഫാരി എക്സ്ചേഞ്ച് മേളയിലൂടെ പഴയതോ കേടായതോ ആയ ഗൃഹോപകരണങ്ങള്‍ നികായുടേതുമായി എക്സചേഞ്ച് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഈ മാസം 27 മുതല്‍ നടക്കുന്ന 16തരം പായസങ്ങളടങ്ങിയ പായസമേളയും ഓണ്‍ലൈന്‍ പൂക്കള മത്സരവും ആഘോഷങ്ങള്‍ക്ക് നിറം പകരും. കൊവിഡ് പശ്ചാതലത്തില്‍ വീട്ടില്‍ തന്നെ പൂക്കളമൊരുക്കി സമ്മാനം നേടാനുള്ള അവസരമാണ് സഫാരി മാള്‍ ഒരുക്കിയിരിക്കുന്നത്.