Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഒന്നരലക്ഷം പേര്‍ രോഗമുക്തരായി; 62114 പേര്‍ ചികിത്സയില്‍, ഇന്ന് 52 മരണം

കൊവിഡ് രോഗത്തിൽ ഒന്നര ലക്ഷത്തോളം പേർ സൗദി അറേബ്യയിൽ സുഖം പ്രാപിച്ചപ്പോൾ ചികിത്സയിൽ ഇനിയുള്ളത് 62114 പേർ. 

One and a half lakh  people get cured in Saudi  52  covid  deaths today
Author
Saudi Arabia, First Published Jul 6, 2020, 7:48 PM IST

റിയാദ്: കൊവിഡ് രോഗത്തിൽ ഒന്നര ലക്ഷത്തോളം പേർ സൗദി അറേബ്യയിൽ സുഖം പ്രാപിച്ചപ്പോൾ ചികിത്സയിൽ ഇനിയുള്ളത് 62114 പേർ. ഇന്ന് 4398 പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,49,634 ആയി.  ചികിത്സയിലുള്ളവരിൽ 2254 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

 4207 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ ആകെ എണ്ണം 213716 ആയി. 52 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1968 ആയി ഉയർന്നു. റിയാദ് 22, ജിദ്ദ 10, മക്ക ഏഴ്, മദീന നാല്, ദമ്മാം രണ്ട്, ഹുഫൂഫ് രണ്ട്, ബുറൈദ ഒന്ന്, തബൂക്ക് നാല് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 

പുതിയ രോഗികൾ: ഖത്വീഫ് 437, ഖമീസ് മുശൈത് 364, റിയാദ് 330, ദമ്മാം 293, ത്വാഇഫ് 279, ഹുഫൂഫ് 242, ജിദ്ദ 209, മുബറസ് 171, മക്ക 147, നജ്റാൻ 133, തബൂക്ക് 101, ഹഫർ അൽബാത്വിൻ  70, ഖോബാർ 69, അബഹ 65, ഹാഇൽ 65, ജുബൈൽ 64, അറാർ 61, മദീന 59, ദഹ്റാൻ 59, ബുറൈദ 53, ബെയ്ഷ് 52, സഫ്വ 46, അൽനമാസ് 45, വാദി ദവാസിർ 38,  ഉനൈസ 37, സകാക 30, അബൂഅരീഷ് 30, ശറൂറ 29, റിജാൽ അൽമ 28, മിദ്നബ് 26, ബലാസ്മർ 24, മജ്മഅ 24, മഹായിൽ 23, ഹുത്ത ബനീ തമീം 19, അൽഅയൂൻ 18,  റാസതനൂറ 18, ജീസാൻ 17, യാംബു 16, അൽബദാഇ 15, സബ്ത് അൽഅലായ 15, അൽജഫർ 14, ഖഫ്ജി 14, അൽമജാരിദ 12, അൽമദ്ദ 11, അഹദ് റുഫൈദ 11,  അൽഅയ്ദാബി 11, ബുഖൈരിയ 10, തനൂമ 10, സബ്യ 10, സുൽഫി 10, അൽഹർജ 9, സാജർ 9, ഉറൈറ 8, ഖുൻഫുദ 7, റാനിയ 7, നാരിയ 7, ഹുൈറംല 7, അൽഅസിയ 6,  അൽഖഹ്മ 6, അൽബഷായർ 6, ഖുറയാത് അൽഉൗല 6, ബെയ്ഷ് 6, അൽഖർജ് 6, അൽബാഹ 5, മഖ്വ 5, ബൽജുറഷി 5, അൽസഹൻ 5, തത്ലീത് 5, അൽഹായ്ത് 5,  ദർബ് 5, ഹുത്ത സുദൈർ 5, റഫാഇ അൽജംഷ് 5, തുമൈർ 5, തബർജൽ 4, ഹനാഖിയ 4, റിയാദ് അൽഖബ്റ 4, അൽഖൂസ് 4, അൽഖറഇ 4, മൗഖഖ് 4, ഖുബാഷ് 4, താർ 4,  റഫ്ഹ 4, സുലൈയിൽ 4, റുവൈദ അൽഅർദ 4, അഖീഖ് 3, മഹദ് അൽദഹബ് 3, അയൂൻ അൽജുവ 3, സാറാത് ഉബൈദ 3, ഖൈസൂമ 3, അൽമുവസം 3, അല്ലൈത് 3,  അൽവജ്ഹ് 3, ഖിൽവ 2, അലൈസ് 2, ഖൈബർ 2, ദറഇയ 2, മനാഫ് അൽഹുദൈദ 2, അൽഖുറയാത് 2, അൽമഹാനി 2, സാംത 2, ഹബോന 2, ഷഅബ 2, താദിഖ് 2,  വുതെലാൻ 2, ഹഖ്ൽ 2, ദൂമത് അൽജൻഡൽ 2, സ്വായർ 1, അൽഖുവാര 1, ഉഖ്ലത് അൽസൂഖൂർ 1, അൽമുസൈലിഫ് 1, നമീറ 1, മൈസാൻ 1, ഉമ്മു അൽദൂം 1, ദഹ്റാൻ  അൽജനൂബ് 1, അബ്ഖൈഖ് 1, സൽവ 1, സൈഹാത് 1, അൽറാഖ 1, അൽഗസല 1, ബഖഅ 1, അൽഅർദ 1, ദമദ് 1, അദം 1, റാബിഗ് 1, ത്വാഇഫ് 1, ദറഇയ 1, ദവാദ്മി 1,  മറാത് 1, അൽബദ 1, ഉംലജ് 1.

Follow Us:
Download App:
  • android
  • ios