നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അധികൃതര്‍ ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചത്. കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്.

ദുബൈ: കുട്ടികളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സ്വദേശി കുവൈത്തില്‍ അറസ്റ്റില്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പല രീതിയില്‍ ആത്മഹത്യ ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന നിരവധി വീഡിയോകള്‍ പ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പ്രദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അധികൃതര്‍ ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചത്. കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന വീഡിയോകള്‍ പങ്കുവെച്ചതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സ്വദേശിയെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.