ആവശ്യമായ സുരക്ഷാ നിബന്ധനകള്‍ പാലിക്കാതെ അശ്രദ്ധയോടെയാണ് വാഹനം ഓടിച്ചത്.

മസ്‌കറ്റ്: ഒമാനിലെ ദാഹീറാ ഗവര്‍ണറേറ്റില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു. ആവശ്യമായ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത വാഹനമോടിച്ച ഡ്രൈവറുടെ അശ്രദ്ധ, മറ്റ് യാത്രക്കാരുടെയും സഞ്ചാരികളുടെയും ഒപ്പം സ്വന്തം ജീവനും അപകടത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനത്തിന്‍റെ ഡ്രൈവറെ ദാഹീറാ പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തത്.