ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനോടൊപ്പം ഈ കേസിന്റെ നടപടികള്‍ക്കായി പ്രത്യേകം രൂപീകരിച്ച സംഘവും ചേര്‍ന്നാണ് അന്വേഷണം നടത്തി വരുന്നതെന്നും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാന്‍ പൗരന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ബാത്തിനായില്‍ നിന്നും ഒന്നര മാസം മുന്‍പാണ് ഒമാനി പൗരനെ കാണാതായതും പിന്നീട് അല്‍ വുസ്റ്റ ഗവര്‍ണറേറ്റില്‍ നിന്നും ഇദ്ദേഹത്തിന്റെ മൃതശരീരം ലഭിക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനോടൊപ്പം ഈ കേസിന്റെ നടപടികള്‍ക്കായി പ്രത്യേകം രൂപീകരിച്ച സംഘവും ചേര്‍ന്നാണ് അന്വേഷണം നടത്തി വരുന്നതെന്നും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. അറസ്റ്റിലായ വ്യക്തിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസിനാസ്പദമായ മറ്റ് നടപടികള്‍ പുരോഗമിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പൊലീസിന്റെ ട്വീറ്റില്‍ പറയുന്നു.