മസ്‌കറ്റ്: ലഹരിമരുന്ന് കൈവശം വെച്ചതിന് ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് ലഹരിമരുന്ന് കള്ളക്കടത്ത് നടത്താനും വിതരണം ചെയ്യാനും ലക്ഷ്യമിട്ടയാളെ ലഹരിവിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.  10.427 കിലോഗ്രാം ഹാഷിഷ്, 256.5 ഗ്രാം മോര്‍ഫിന്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.