കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ശൈഖ് സബാഹിനോടുള്ള ആദരസൂചകമായി ഒക്ടോബര്‍ നാല് ഞായറാഴ്ച ദേശീയ ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

അന്നത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്ത്യയുമായി ഊഷ്മളമായ ബന്ധം സൂക്ഷിച്ച ഭരണാധികാരിയെന്ന നിലയിലും കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് നല്‍കിയ പരിഗണനകളും കണക്കിലെടുത്താണ് ദേശീയ ദുഃഖാചരണം നടത്താന്‍ ഇന്ത്യന്‍ ഭരണകൂടം തീരുമാനിച്ചത്.