തീപ്പിടുത്തത്തില്‍ മരണപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്നാണ് സിവിൽ ഡിഫൻസിന്റെ അറിയിപ്പില്‍ വിശദമാക്കിയിട്ടുള്ളത്.

മസ്‍കത്ത്: ഒമാനിലെ വടക്കൻ ബാത്തിനയിലെ സോഹാറിൽ ഒരു ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരണപ്പെടുകയും നാല് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്‍തതായി സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു. തീപ്പിടുത്തത്തില്‍ മരണപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്നാണ് സിവിൽ ഡിഫൻസിന്റെ അറിയിപ്പില്‍ വിശദമാക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോഹാർ വ്യവസായ മേഖലയിലെ ഒരു ഭക്ഷ്യോത്പാദന കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ സിവിൽ ഡിഫൻസ് വകുപ്പും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.