മസ്കറ്റ്: ഒമാനില്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപ്പിടിച്ചാണ് മരണം സംഭവിച്ചത്. 

അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബിയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസിന്‍റെ അറിയിപ്പില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് റിപ്പോര്‍ട്ട് ചെയ്തു.