റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ലൈത്ത് ജനറല്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്.

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. ജിദ്ദ ലൈത്ത് തീരദേശ പാതയില്‍ അല്‍ മുജൈരിമയിലാണ് കാറുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ലൈത്ത് ജനറല്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്.

Add Asianetnews as a Preferred SourcegooglePreferred