അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാറുകളാണ് കൂട്ടിയിടിച്ചത്. കാറുകളിലൊന്ന് നിയന്ത്രണം വിട്ട് സമീപത്തുള്ള വ്യാപാര സ്ഥാപനത്തില്‍ ശക്തിയായി ഇടിച്ചാണ് നിന്നത്.

റിയാദ്: സൗദി അറേബ്യയില്‍ പശ്ചിമ റിയാദില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു. ദവാദ്മിയിലാണ് രണ്ട് കാറുകള്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാറുകളാണ് കൂട്ടിയിടിച്ചത്. കാറുകളിലൊന്ന് നിയന്ത്രണം വിട്ട് സമീപത്തുള്ള വ്യാപാര സ്ഥാപനത്തില്‍ ശക്തിയായി ഇടിച്ചാണ് നിന്നത്. രണ്ടാമത്തെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona