പരിക്കേറ്റ മൂവരുടെയും നില ഗുരുതരമാണ്.  ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. 

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ അര്‍തല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു ഗള്‍ഫ് പൗരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കബദിലേക്ക് ഇവര്‍ യാത്ര ചെയ്‍തിരുന്ന വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ മൂവരുടെയും നില ഗുരുതരമാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. വാഹനത്തിലുണ്ടായിരുന്ന ആരുടെയും കൈവശം തിരിച്ചറിയല്‍ രേഖകളുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. ചൂട് കൂടുതലുള്ള കാലാവസ്ഥയില്‍ വാഹനത്തിന്റെ ടയറുകളുടെ കാര്യത്തില്‍ ഡ്രൈവര്‍മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നല്‍കി.