ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അല്‍ നഹ്ദ ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ ദമ്പതികളുടെ കുഞ്ഞാണ് മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി മരിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് കുഞ്ഞിന് പാല്‍കൊടുത്ത ശേഷം കട്ടിലില്‍ കിടത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞ് പാല്‍ കുടിച്ച ശേഷം ഏമ്പക്കം വിട്ടിരുന്നില്ലെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ വായില്‍ നിന്ന് പാല്‍ പുറത്തേക്ക് വന്നതായും കാണപ്പെട്ടു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.