കഴിഞ്ഞ മാസം അഞ്ചിന് നാട്ടിൽ വരാനിരുന്നതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് വരാനായില്ല. 

റിയാദ്: കൊവിഡ് ബാധിച്ച് തൃശൂർ മണലൂർ സ്വദേശി സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചു. പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് നാട്ടിൽ വരാനിരുന്നതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് വരാനായില്ല. ഖമീസ് മുശൈത്തിൽ ഒരു ജ്വല്ലറിയിൽ സെയിൽസ്‍മാനായിരുന്നു. മൃതദേഹം ഖമീസ് മുശൈത്തിൽ സംസ്കരിക്കും. ഭാര്യ: മിനി. മക്കൾ: നൊയൽ, അൽക്ക.

Add Asianetnews as a Preferred SourcegooglePreferred