Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

മിഷ്റിഫിലെ കൊവിഡ് ആശുപത്രിയിൽ ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 20 വർഷത്തോളമായി കുവൈത്തിൽ ഉള്ള ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. 

one more keralite died in kuwait due to covid 19
Author
Kuwait City, First Published Jul 29, 2020, 11:10 PM IST

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി ഭുവനരാജൻ കിണറ്റിൻകര (55) ആണ് മരിച്ചത്. 

മിഷ്റിഫിലെ കൊവിഡ് ആശുപത്രിയിൽ ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. 20 വർഷത്തോളമായി കുവൈത്തിൽ ഉള്ള ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. ഭാര്യ:മിനിഭുവൻ. മകൾ: നിരഞ്ജന. മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു. ഇതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 53 ആയി. 

Follow Us:
Download App:
  • android
  • ios