അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കായംകുളം, പുള്ളിക്കണക്ക് സ്വദേശി ശശി (47) ആണ് അബുദാബിയിൽ മരണപ്പെട്ടത്.

യുഎഇയില്‍ വ്യാഴാഴ്ച കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 698 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,084 ആയി. ചികിത്സയിലുണ്ടായിരുന്ന 407 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.24 മണിക്കൂറിനിടെ 37,000ല്‍ അധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതുവരെ 208 പേര്‍ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 6930 പേര്‍ക്കാണ് രോഗം ഭേദമായത്.