കുവൈത്ത് സിറ്റി: ഗള്‍ഫില്‍ ഒരു മലയാളികൂടി കൊവിഡ് ബാധിച്ച് മരിച്ചു. കോഴഞ്ചേരി കുറുംതോട്ടിക്കല്‍ സ്വദേശി റോയി ചെറിയാന്‍ കുവൈത്തിലാണ് മരിച്ചത്. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. 

ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 300ആയി. സൗദി അറേബിയയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് 115 പേര്‍. യു എഇയില്‍ 104 മലയാളികളും കുവൈത്തില്‍ 47 മലയാളികളും കോവിഡ് ബാധിച്ചു മരിച്ചു.