ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തിൽ ആർ കൃഷ്ണ പിള്ളയാണ് ദുബായില്‍ മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 79 ആയി. 

അതേസമയം, ഗള്‍ഫില്‍ ആകെ കൊവിഡ് മരണം 671 കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 6,601 പേരില്‍ കൂടി പുതിയതായി വൈറസ് സ്ഥിരീകരിച്ചതോടെ ഗള്‍ഫിലെ രോഗ ബാധിതരുടെ എണ്ണം 1,31,193 ആയി. വന്ദേഭാരത് ദൗത്യം രണ്ടാംഘട്ടത്തിൽ ഗൾഫിൽ നിന്ന് ഇന്ന് നാല് വിമാനങ്ങൾ കേരളത്തിലെത്തും. മൂന്ന് വിമാനങ്ങൾ യുഎഇയിൽ നിന്നും ഒരെണ്ണം മസ്‌കറ്റിൽ നിന്നുമാണ് സംസ്ഥാനത്തേക്ക് എത്തുന്നത്.

Also Read: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു