കൊവിഡ് വ്യാപനം: ഒമാനില്‍ ഒരു വിലായത്ത് കൂടി അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നു
ലോക്ക് ഡൗണ്‍ ഇന്ന്(വ്യാഴാഴ്ച) വെളുപ്പിന് നാലു മണി മുതൽ നിലവിൽ വന്നു. വിലായത്തിലെ ആശുപത്രിക്കു സമീപമുള്ള സൂക്കും പരിസരവും അടച്ചിടാനാണ് സായുധസേന നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ലോക്ക് ഡൗണ്‍ തുടരുമെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു. മത്രാ വിലായത്തിനും മസ്കറ്റ് ഗവര്‍ണറേറ്റിനും പിന്നാലെ രാജ്യത്ത് അടച്ചിടുന്ന മൂന്നാമത്തെ വിലായത്താണ് ജലാൻ ബാനി ബൂ അലി. ഇതിനകം ഒമാനിൽ 910 പേർക്കാണ് കൊവിഡ് 19 വൈറസ് ബാധിച്ചിരിക്കുന്നത്.