കുഞ്ഞിനെ കാണാതായതോടെ മാതാവ് വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് ബാത്ത്ടബില്‍ കുട്ടിയെ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞ് ബാത്ത്ടബില്‍ മുങ്ങി മരിച്ചു. അല്‍ അദാനിലെ വീട്ടിലാണ് സ്വദേശി പെണ്‍കുഞ്ഞ് മുങ്ങി മരിച്ചത്. കുഞ്ഞിനെ കാണാതായതോടെ മാതാവ് വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് ബാത്ത്ടബില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.