റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരായി അവശേഷിക്കുന്നത് 4835 പേര്‍ മാത്രം. ഇതില്‍ 674 പേര്‍ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 217 പേര്‍ക്കാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 14 പേര്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിച്ചു. 386 പേര്‍ കോവിഡ് മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 357128 ആയി.

രോഗമുക്തരുടെ ആകെ എണ്ണം 346409 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5884 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 75, മക്ക 35, മദീന 29, ഈസ്റ്റേണ്‍ 18, ഖസീം 14, അസീര്‍ 13, അല്‍ബാഹ 9, തബൂക്ക് 7, ജീസാന്‍ 6, നജ്‌റാന്‍ 6, അല്‍ജൗഫ് 2, ഹാഇല്‍ 2, വടക്കന്‍ മേഖല 1.