Asianet News MalayalamAsianet News Malayalam

ഒമാനിലെ വിമാനത്താവളങ്ങളിൽ പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

സുപ്രിം കമ്മറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രവേശനം കൊവിഡ്  പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട്  എയർപോർട്ട് അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചു

only vaccinated individuals to be allowed to enter airports in Oman
Author
Muscat, First Published Aug 30, 2021, 5:26 PM IST

മസ്‍കത്ത്: ഒമാനിൽ വിമാനത്തവാളങ്ങളിലേക്കുള്ള പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്കു മാത്രമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഒമാൻ സുപ്രിം കമ്മറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രവേശനം കൊവിഡ്  പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവർക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട്  എയർപോർട്ട് അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്‍റ്റംബര്‍ ഒന്ന് മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും.

കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് സെപ്‍റ്റംബര്‍ ഒന്ന് മുതൽ ഒമാനിലേക്ക്  പ്രവേശനം അനുവദിച്ച പശ്ചാത്തലത്തിൽ വിമാനത്തവാളത്തിൽ എത്തുന്ന  യാത്രക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാം പാലിക്കണമെന്നും, തരാസുദ് പ്ലസ്  ആപ്പിൽ  ക്യൂ.ആര്‍ കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്സിൻ സെർട്ടിഫിക്ക്,  പി.സി.ആർ പരിശോധനാ ഫലം എന്നിവ കൈവശം കരുതിയിരിക്കണമെന്നും ഒമാൻ  എയർപോർട്ട് അധികൃതർ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios