Asianet News MalayalamAsianet News Malayalam

മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ ടെലി-കോണ്‍ഫറന്‍സ് ഓപ്പണ്‍ ഹൗസ് ജൂലൈ 30ന്

ജൂലൈ 30, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിക്ക്  മസ്‌കറ്റ്  ഇന്ത്യന്‍ എംബസിയില്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കുവാന്‍ സാധിക്കും. 

open house will conduct in muscat indian embassy on july 30
Author
Muscat, First Published Jul 27, 2021, 9:00 AM IST

മസ്‌കറ്റ്: ഒമാനില്‍ താമസിച്ചു വരുന്ന ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ സ്ഥാനപതിയോട് നേരിട്ട് പരാതികള്‍ അറിയിക്കുവാനും അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് ജൂലൈ 30ന്  ഉണ്ടാകുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ 30, വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിക്ക്  മസ്‌കറ്റ്  ഇന്ത്യന്‍ എംബസിയില്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കുവാന്‍ സാധിക്കും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ  ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പണ്‍ ഹൗസ്സ്  03:00 മണിയോടെ അവസാനിക്കുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പരാതികള്‍ സ്ഥാനപതിയെ അറിയിക്കുവാന്‍ '98282270' എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപെടുവാനും സ്ഥാനപതി കാര്യാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാലാണ് ടെലിഫോണ്‍ കോളുകളിലൂടെ പരാതികള്‍ കേള്‍ക്കുന്നതെന്നും മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios