നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി.കുഞ്ഞിമുഹമ്മദ് എന്നിവരാണ് രക്ഷാധികാരികള്‍. 

തിരുവനന്തപുരം: ജൂണ്‍ 16, 17, 18 തീയതികളില്‍ നടക്കുന്ന മൂന്നാമത് ലോക കേരള സഭയുടെ സംഘാടക സമിതി രൂപീകരിച്ചു. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി.കുഞ്ഞിമുഹമ്മദ് എന്നിവരാണ് രക്ഷാധികാരികള്‍. ചെയര്‍മാനായി പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.വി.സുനീറിനെയും ജനറല്‍ കണ്‍വീനറായി നോര്‍ക്ക വെല്‍വെഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ കെ.സി.സജീവ് തൈക്കാടിനെയും തെരഞ്ഞെടുത്തു.

വൈസ് ചെയര്‍മാന്‍മാരായി സലീം പള്ളിവിള (പ്രവാസി കോണ്‍ഗ്രസ്), മുഹ്‌സിന്‍ ബ്രൈറ്റ് (പ്രവാസി ലീഗ്), ജോര്‍ജ്ജ് എബ്രഹാം (പ്രവാസി കേരളാ കോണ്‍ഗ്രസ്), കെ.പി.ഇബ്രാഹീം (പ്രവാസി സംഘം) എന്നിവരെയും ജോയfന്റ് കണ്‍വീനര്‍മാരായി പി.സി വിനോദ് (പ്രവാസി ഫെഡറേഷന്‍), മണികണ്ഠന്‍ (പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്), കബീര്‍ സലാല (പ്രവാസി ജനത), കെ. പ്രതാപ് കുമാര്‍ (പ്രവാസി സംഘം) എന്നിവരെയും തെരഞ്ഞെടുത്തു.

സംഘാടക സമിതി തെരഞ്ഞെടുപ്പ് യോഗം പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി സംഘാടക സമിതി അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. സജീവ് തൈക്കാട് സ്വാഗതം പറഞ്ഞു. വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ സംസാരിച്ചു. 50 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ സംഘാടക സമിതിയെയും തെരഞ്ഞെടുത്തു.

വിദേശതൊഴില്‍ ബോധവത്കരണം; മലയാള പതിപ്പ് പുറത്തിറക്കി
തിരുവനന്തപുരം: വിദേശ തൊഴിലന്വേഷകര്‍ക്കായി വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ബോധവത്കരണ പ്രസിദ്ധീകരണത്തിന്റെ
മലയാള പതിപ്പ് നോര്‍ക്ക റൂട്ട്‌സ് പുറത്തിറക്കി. പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റസ് ബ്രഹ്മകുമാര്‍ പുസ്‍തകത്തിന്റ പ്രകാശനം നിര്‍വഹിച്ചു. 

തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റും കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുമായ മിഥുന്‍ ടി.ആര്‍, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി കെ, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ടിങ് മാനേജര്‍ ശ്യാം ടി.കെ, പി.ആര്‍.ഒ നാഫി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.