ഇന്നലെ മാത്രം 81,790  ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി.

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോള്‍ രാജ്യത്ത് 60 ലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി അധികൃതര്‍. ശനിയാഴ്ച വരെ ആകെ 6,015,089 ഡോസുകളാണ് നല്‍കിയത്. നിലവില്‍ 100 ല്‍ 60.82 പേര്‍ വാക്‌സിന്‍ എടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 81,790 ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും വാക്‌സിന്‍ ലഭ്യമാക്കി അതുവഴി പ്രതിരോധ ശേഷി നേടാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ ഒമ്പതിന് വിതരണം ആരംഭിച്ച് മൂന്ന് മാസത്തിനകമാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയത്.