വിവിധ അറകളിലും പ്രതിയുടെ സ്വകാര്യ വസ്തുക്കൾക്കിടയിലും വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപന്നങ്ങൾ.
മസ്കത്ത്: ഒമാനിലേക്ക് 600 കിലോയിലധികം പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചയാൾ അറസ്റ്റില്‍. ഒമാൻ കസ്റ്റംസാണ് പുകയില ഉൽപന്നങ്ങൾ കടത്താനുള്ള ശ്രമം തകര്‍ത്തത്. ഹദഫ് പോർട്ടിൽ വെച്ചാണ് ഇയാളെ ഒമാൻ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
പെട്ടിയിലും വാഹനത്തിന്റെ വിവിധ അറകളിലും പ്രതിയുടെ സ്വകാര്യ വസ്തുക്കൾക്കിടയിലും വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതെന്ന് ഒമാൻ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പ്രതിയെ പിടികൂടിയതിന്റെ വിഡിയോ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. പിടിയിലായ പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.


