Asianet News MalayalamAsianet News Malayalam

സലാലയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ  പ്രദേശങ്ങളില്‍ താമസിച്ചു വരുന്ന പ്രവാസികളും രക്തദാന ക്യാമ്പില്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ അറിയിച്ചു.

Overseas Indian Cultural Congress arranged blood donation camp
Author
Salalah, First Published Oct 24, 2021, 10:13 PM IST

സലാല: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (Overseas Indian Cultural Congress)സലാല റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് (blood donation)സംഘടിപ്പിച്ചു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു രക്തദാന ക്യാമ്പ്  ഒരുക്കിയിരുന്നത്. ഒമാന്‍ തൊഴില്‍ വകുപ്പ്  മന്ത്രാലയത്തിന്റെ ദോഫാര്‍ ഗവര്‍ണറേറ്റ് ഡയറക്ടര്‍ നൈഫ് അഹ്മദ് അല്‍ ഷന്‍ഫരി രക്ത ദാനം നടത്തികൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സലാലയില്‍ താമസിച്ചു വരുന്ന മലയാളികളായ  പ്രവാസികളുടെ  സാമൂഹിക പ്രതിബദ്ധതയെ ഡയറക്ടര്‍ നൈഫ് അഹ്മദ് അല്‍ ഷന്‍ഫരി   അഭിനന്ദിക്കുകയുണ്ടായി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ  പ്രദേശങ്ങളില്‍ താമസിച്ചു വരുന്ന പ്രവാസികളും രക്തദാന ക്യാമ്പില്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ക്കനുസൃതമായി എല്ലാ സുരക്ഷാ  മാനദണ്ഡങ്ങളും  ക്യാമ്പില്‍ പങ്കെടുത്ത  രക്തദാതാക്കള്‍ പാലിച്ചിരുന്നു. ഒ.ഐ.സി.സി യുടെ  നേതാക്കളായ ഹരികുമാര്‍ ഓച്ചിറ, റഫീഖ് പേരാവൂര്‍, ഡോ നിഷ്ത്താര്‍, ഹരികുമാര്‍ ചേര്‍ത്തല, ഷജില്‍, ദീപക് മോഹന്‍ദാസ്,  രാഹുല്‍, ബിനോയ്, ദീപ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി


 

Follow Us:
Download App:
  • android
  • ios