63-ാമത് മില്യണയറെ പ്രഖ്യാപിച്ച് മഹ്സൂസ്; ഇനി പുതിയ സമ്മാനഘടന
പുതിയ സമ്മാനഘടന അനുസരിച്ച് ഓരോ ആഴ്ച്ചയും ആയിരക്കണക്കിന് പേര്‍ക്ക് വിജയികളാകാം. മൂന്ന് ഗ്യാരണ്ടീഡ് വിജയികളാണ് ഇനിയുണ്ടാകുക. ഇവര്‍ 3 ലക്ഷം ദിര്‍ഹം തുല്യമായി പങ്കിടും.

മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് (Mahzooz Saturday Millions) 147-ാമത് നറുക്കെടുപ്പിൽ 63-ാമത് മില്യണയര്‍ പദവി സ്വന്തമാക്കി പാകിസ്ഥാനിൽ നിന്നുള്ള പ്രവാസിയായ ഉമര്‍. പത്ത് ലക്ഷം ദിര്‍ഹം ഉമര്‍ നേടി.
പുതിയ സമ്മാനഘടന മഹ്സൂസ് അവതരിപ്പിച്ചതോടെ മഹ്സൂസ് സാറ്റര്‍ഡേ മില്യൺസിന്‍റെ അവസാന മില്യണര്‍ റാഫ്ള്‍ പ്രൈസ് വിന്നറാണ് ഉമര്‍. പുതിയ സമ്മാനഘടന അനുസരിച്ച് ഓരോ ആഴ്ച്ചയും ആയിരക്കണക്കിന് പേര്‍ക്ക് വിജയികളാകാം. മൂന്ന് ഗ്യാരണ്ടീഡ് വിജയികളാണ് ഇനിയുണ്ടാകുക. ഇവര്‍ 3 ലക്ഷം ദിര്‍ഹം തുല്യമായി പങ്കിടും.
ഷാര്‍ജയിലാണ് 31 വയസ്സുകാരനായ ഉമര്‍ ഓഫീസ് മാനേജരായി ജോലിനോക്കുന്നത്. ഒരു വര്‍ഷമായി സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട് ഉമര്‍. വിജയി ആണെന്ന സന്ദേശംകേട്ട് ഞെട്ടിയെന്നാണ് ഉമര്‍ പറയുന്നത്. ഉടൻ തന്നെ കുടുംബത്തെ വിളിച്ചു, സന്തോഷവാര്‍ത്ത അറിയിച്ചു.
പാകിസ്ഥാനിലുള്ള സ്വന്തം കുടുംബത്തിന്‍റെ സാഹചര്യം മെച്ചപ്പെടുത്താനാണ് ഉമര്‍ പണം ഉപയോഗിക്കുക. കൂടാതെ യു.എ.ഇയിൽ നിക്ഷേപത്തിനും പദ്ധതിയുണ്ട്. ചെറിയ ബിസിനസ് തുടങ്ങാനും ഉമര്‍ ആലോചിക്കുന്നുണ്ട്.
സമ്മാനഘടന മാറിയതിന് ശേഷമുള്ള മഹ്സൂസ് സാറ്റര്‍ഡേ മില്യൺസിന്‍റെ ആദ്യ ലൈവ് ഡ്രോ സെപ്റ്റംബര്‍ 30 ശനിയാഴ്ച്ച നടക്കും. സമ്മാനഘടന ചുവടെ.
- 5 അക്കങ്ങളും തുല്യമാക്കിയാൽ ടോപ് പ്രൈസ് ആയ AED 20,000,000*
- 4 അക്കങ്ങൾ തുല്യമായാൽ രണ്ടാം സമ്മാനം AED 150,000*
- 3 അക്കങ്ങൾ തുല്യമായാൽ മൂന്നാം സമ്മാനം AED 150,000*
- 2 അക്കങ്ങൾ തുല്യമായാൽ നാലാം സമ്മാനം ഒരു സൗജന്യ മഹ്സൂസ് ടിക്കറ്റ്
- 1 അക്കം മാത്രം തുല്യമായാൽ അഞ്ചാം സമ്മാനം അഞ്ച് ദിർഹം.
*ഈ കാറ്റഗറിയിലെ വിജയികള്‍ക്ക് പ്രൈസ് മണി വീതിച്ചു നൽകും