മുനിഫ ഒമർ അൽ എനേസി എന്ന വനിതയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനികളിൽ 150 തൊഴിലാളികളെയാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. തൊഴിലാളികൾ ഈ കമ്പനികളിൽ ജോലി ചെയ്യാത്തവരായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻസി കച്ചവടം കണ്ടെത്താൻ പരിശോധന. അനധികൃതമായി പണം വാങ്ങി റെസിഡൻസി പെർമിറ്റുകൾ നൽകിയ പാകിസ്ഥാൻ സ്വദേശി അടക്കം നിരവധി പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമാണ് ഈ നടപടി. ഷഹ്ബാസ് ഹുസൈൻ അല്ലാ റഖ എന്ന പാകിസ്ഥാൻ സ്വദേശിയാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയത്. ഇയാൾ നൂർ അൽ കൗതർ ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ രജിസ്റ്റർ ചെയ്തയാളാണ്.
ഏജൻസി കരാറുകളിലൂടെ ഒമ്പത് കമ്പനികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഇയാൾ മൊത്തം 19 കമ്പനികളുടെ പ്രതിനിധിയാണ്. മുനിഫ ഒമർ അൽ എനേസി എന്ന വനിതയുടെ ഉടമസ്ഥതയിലുള്ള ഈ കമ്പനികളിൽ 150 തൊഴിലാളികളെയാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. തൊഴിലാളികൾ ഈ കമ്പനികളിൽ ജോലി ചെയ്യാത്തവരായിരുന്നു. എന്നിട്ടും അനധികൃതമായി റെസിഡൻസി പുതുക്കാനും കൈമാറ്റം ചെയ്യാനും ഓരോരുത്തരും 350 മുതൽ 900 വരെ കുവൈത്ത് ദിനാർ പ്രതിക്ക് നൽകിയിരുന്നു എന്നാണ് കണ്ടെത്തൽ.
