തടി കൊണ്ട്  ഉണ്ടാക്കിയ ഒരു താൽക്കാലിക കുടിൽ  ആണ്  നടരാജൻ  റിജ്ജുവിന് ഇപ്പോൾ ആശ്രയം . കെട്ടിടത്തിന്‍റെ  മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണു നട്ടെല്ലിന് ഗുരുതരമായ പരുക്ക്  പറ്റിയതിനെ തുടർന്ന്   നിസ്‌വ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു  നടരാജൻ.

മസ്ക്കറ്റ്: ഒമാനില്‍ കെട്ടിടത്തിൽ നിന്ന് വീണു നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റ തമിഴാ സ്വദേശീയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഒരുകൂട്ടം മലയാളികള്‍. പരുക്കേറ്റ സഹപ്രവര്‍ത്തകന് സഹായം നിഷേധിച്ച ഇന്ത്യന്‍ എംബസിയോടുല്ള പ്രതിഷേധം കൂടിയായിരുന്നു അത്

തടി കൊണ്ട് ഉണ്ടാക്കിയ ഒരു താൽക്കാലിക കുടിൽ ആണ് നടരാജൻ റിജ്ജുവിന് ഇപ്പോൾ ആശ്രയം . കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണു നട്ടെല്ലിന് ഗുരുതരമായ പരുക്ക് പറ്റിയതിനെ തുടർന്ന് നിസ്‌വ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു നടരാജൻ.

ഓപ്പറേഷന് വിധേയനായ ശേഷം തുടർ ചികിത്സക്കായി ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു മൂലം ചികിത്സ മുടങ്ങുകയായിരുന്നു. ചികിത്സയുടെ ഭീമമായ തുകയും മറ്റും ആശുപത്രിയിൽ അടക്കുവാൻ കഴിയാതെ വന്ന സാഹചര്യത്തിൽ ആണ് ഒരു കൂട്ടം മലയാളി പ്രവാസികൾ നടരാജന് സഹായവുമായി എത്തിയത്.

കഴിഞ്ഞ ഒൻപത് വർഷം ആയി ഒമാനിലെ നിസ്‌വയിൽ കൽപ്പണിക്കാരനായി ആയി ജോലി ചെയ്തു വരുന്ന നടരാജൻ നാട്ടിലേക്ക് പോയിട്ട് ഏഴു വര്ഷം പിന്നിടുന്നു. കഴിഞ്ഞ അഞ്ചു വർഷമായി മതിയായ രേഖകൾ ഇല്ലാതെ ഒമാനിൽ താമസിച്ചു വരുന്ന നടരാജൻ റെജുവിന്റെ യാത്രക്കുള്ള രേഖകൾ പിഴ അടച്ചു തയ്യാറാക്കുന്ന പരിശ്രമത്തിലാണ് നിസ്‌വേയിലെ ഈ മലയാളി കൂട്ടായ്‌മ.