ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് യാസ് ഐലന്റ് - അബുദാബി റാമ്പില്‍ ഭാഗികമായി റോഡ് അടച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്.

അബുദാബി: അബുദാബിയിലെ പ്രധാന റോഡില്‍ ഇന്ന് രാത്രി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. എമിറേറ്റിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററാണ് (ഐടിസി) ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് യാസ് ഐലന്റ് - അബുദാബി റാമ്പില്‍ ഭാഗികമായി റോഡ് അടച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പിലുള്ളത്.

റാമ്പിലെ ഇടതുവശത്തെ ലേന്‍ ജൂണ്‍ രണ്ട് വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെ അടിച്ചിടും. ശേഷം വലതു വശത്തെ ലേന്‍ ജൂണ്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ജൂണ്‍ ഏഴ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കും അടച്ചിടുന്നത്. റോഡ് അടച്ചിടുന്ന ഭാഗങ്ങളുടെ വിശദ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Scroll to load tweet…


Read also:  താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി യുവാവ് അറസ്റ്റിലായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player