Asianet News MalayalamAsianet News Malayalam

ഒമാൻ മലയാളികൾക്ക് ജാതി മത രാഷ്ട്രീയ ഭേദങ്ങളില്ലാതെ ഒത്തുചേരാനുള്ള ഇടമാണ് മലയാള വിഭാഗമെന്ന് പോൾ സക്കറിയ

ഓണാഘോഷത്തിന്റെ ഭാഗമായി എല്ലവര്‍ഷവും നടത്തിവരുന്ന ഓണസദ്യ ഇത്തവണ അംഗങ്ങള്‍ക്ക് പാര്‍സല്‍ ആയി നൽകുകയും ആഘോഷത്തിന് എത്താൻ കഴിയാത്തവർക്ക് വീടുകളിലെത്തിച്ച് കൊടുക്കുകയുമായിരുന്നു. 

paul zacharia inaugurates onam celebrations conducted by indian social club malayalam wing
Author
Muscat, First Published Sep 5, 2021, 7:31 PM IST

മസ്‍കത്ത്: ഒമാൻ മലയാളികളുടെ സാംസ്‍കാരിക, സാമൂഹിക മേഖലകളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ വളരെ വിലയേറിയതാണെന്ന് പ്രമുഖ സാഹിത്യകാരനും എഴുത്തച്ഛൻ പുരസ്‍കാര ജേതാവുമായ  പോൾ സക്കറിയ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ഓൺലൈൻ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൺവീനർ പി. ശ്രീകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ നടി അപർണ ദാസ് 25-ാം വാർഷികം ആഘോഷിക്കുന്ന മലയാള വിഭാഗത്തിന് ആശംസകളർപ്പിച്ചു.  കോകൺവീനർ ലേഖ വിനോദ്, വിനോദ വിഭാഗം സെക്രട്ടറി ഷഹീർ അഞ്ചൽ എന്നിവർ സംസാരിച്ചു. സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകൾ, മഹാബലി വരവേൽപ്പ്, തിരുവാതിര, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, വനിതകളുടെ സ്‍നേഹിത, കാവ്യദൃശ്യാവിഷ്‍കരണം, എന്നിവയും ഓണാഘോഷത്തിന് മിഴിവേകി.

ഓണാഘോഷത്തിന്റെ ഭാഗമായി എല്ലവര്‍ഷവും നടത്തിവരുന്ന ഓണസദ്യ ഇത്തവണ അംഗങ്ങള്‍ക്ക് പാര്‍സല്‍ ആയി നൽകുകയും ആഘോഷത്തിന് എത്താൻ കഴിയാത്തവർക്ക് വീടുകളിലെത്തിച്ച് കൊടുക്കുകയുമായിരുന്നു. ഒമാനിലെ പ്രമുഖ ഹോട്ടലായ അനന്തപുരിയിൽ നടന്ന സദ്യ വിതരണത്തിന് ഷഹീർ അഞ്ചൽ,  അജിത് കുമാർ മേനോൻ, സുനിൽകുമാർ കൃഷ്ണൻ നായർ, മാത്യു തോമസ്, ആതിര ഗിരീഷ്, ടീന ബാബു,  സുനിൽകുമാർ, ബാബു തോമസ് എന്നിവർ നേതൃത്വം നൽകി.

Follow Us:
Download App:
  • android
  • ios