മസ്കറ്റ്: മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി. മടങ്ങുന്നവര്‍ക്ക് എംബസി ചുമത്തിയിരുന്ന ഫീസുകളും ഒഴിവാക്കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ ഇരുപത്തിനായിരത്തോളമാണെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.